ദേശീയം

രോഗമുക്തര്‍ 65ലക്ഷത്തിലേക്ക്, കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്; 63,371 പുതിയ വൈറസ് ബാധിതര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 63,371 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഈ സമയത്ത് 895 പേര്‍ രോഗം വന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 73,70,469 ആയി ഉയര്‍ന്നു. ഇതില്‍ 8,04,528 പേര്‍ ചികിത്സയിലാണ്. 64,53,780 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 1,12,161 ആണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് കോവിഡ് മരണനിരക്ക് കുറവാണ്. പത്തുലക്ഷം പേരില്‍ ശരാശരി 80 ആണ് കോവിഡ് മരണനിരക്ക്. കേരളത്തില്‍ ഇത് 30 ആണ്. ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളാണ് മരണനിരക്കില്‍ ആദ്യ പട്ടികയിലുളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്