ദേശീയം

ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതിക്ക് മുന്‍പില്‍; രണ്ടാഴ്ച സമയം തേടിയ സിബിഐയുടെ അപേക്ഷ പരിഗണിക്കും 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും. തെളിവുകളും രേഖകളും ഹാജരാക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന സിബിഐയുടെ ആവശ്യം ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. അടിയന്തര സ്വഭാവമുള്ള കേസാണെന്ന നിലപാട് നേരത്തെ സ്വീകരിച്ച സിബിഐ തന്നെയാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രിംകോടതിക്ക് വ്യാഴാഴ്ച കത്ത് നല്‍കിയത്. 

കേസില്‍ വാദമുഖങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുറിപ്പ് സിബിഐ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ലാവ്‌ലിന്‍ അവസാന കേസായി പരിഗണിച്ച് വാദം കേള്‍ക്കാമെന്ന് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ തവണ പറഞ്ഞിരുന്നു. അപ്പീല്‍ നല്‍കിയ സിബിഐ തന്നെ കൂടുതല്‍ സമയം ആവശ്യപ്പെട്ട സാഹചര്യത്തില്‍ അന്തിമവാദം വൈകുമെന്നാണ് വിലയിരുത്തല്‍. ലാവ്‌ലിന്‍ കേസ് പ്രതികളെ രണ്ട് കോടതികള്‍ കുറ്റവിമുക്തരാക്കിയ സാഹചര്യത്തില്‍ സുപ്രിംകോടതി ഇടപെടണമെങ്കില്‍ ശക്തമായ കാരണങ്ങള്‍ വേണമെന്ന് ജസ്റ്റിസ് യു യു ലളിത് കഴിഞ്ഞ തവണ ചൂണ്ടിക്കാണിച്ചിരുന്നു.

ശക്തമായ കാരണങ്ങളുണ്ടെന്നും, രേഖാമൂലം സമര്‍പ്പിക്കാമെന്നുമാണ് സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അന്ന് കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐയുടെ അപ്പീല്‍. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരായ ആര്‍ ശിവദാസ്, കസ്തൂരിരംഗഅയ്യര്‍, കെ ജി രാജശേഖരന്‍ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ