ദേശീയം

50 രൂപ മുറി വാടകയെ ചൊല്ലി തര്‍ക്കം; കെട്ടിട ഉടമയും കുടുംബവും വാടകക്കാരനെ കുത്തി കൊന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മുറി വാടകയെ ചൊല്ലിയുളള തര്‍ക്കത്തിന് പിന്നാലെ കെട്ടിട ഉടമയുടെയും ബന്ധുക്കളുടെയും കുത്തേറ്റ് വാടകക്കാരന്‍ കൊല്ലപ്പെട്ടു. കത്രിക കൊണ്ടുളള ആക്രമണത്തിലാണ് വാടകക്കാരന്‍ മരിച്ചത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ ഡിസി ഡേ റോഡിലെ ചേരിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. മുറി വാടകയെ ചൊല്ലി അശോക് ദാസും കുടുംബവും ചേര്‍ന്ന്് വാടകക്കാരെ മര്‍ദ്ദിച്ചു. ആക്രമണത്തിനിടെയാണ് മനോജ് റാമിന് കുത്തേറ്റത്. കയ്യേറ്റത്തില്‍ നിന്ന് വാടകക്കാരില്‍ ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം നേരിട്ടത്. കത്രിക കൊണ്ടുളള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മനോജ് റാമിനെ പ്രദേശത്തെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വാടകക്കാര്‍ ശരാശരി 50 രൂപയാണ് വാടകയായി നല്‍കി വന്നിരുന്നത്. നിരവധി കുടുംബങ്ങളാണ് വര്‍ഷങ്ങളായി ഈ വാടകനിരക്കില്‍ മുറികളില്‍ താമസിച്ചിരുന്നത്. സമീപകാലത്തായി വാടകയ്ക്ക് താമസിക്കുന്ന തങ്ങളുടെ കുടുംബാംഗങ്ങളോട് കെട്ടിട ഉടമയും ബന്ധുക്കളും മോശമായി പെരുമാറാന്‍ തുടങ്ങിയതായി വാടകക്കാര്‍ ആരോപിക്കുന്നു. വര്‍ധിച്ച വാടകയായി 1500 രൂപ വീതം നല്‍കണമെന്നതാണ് ഇവരുടെ ആവശ്യം. ഇതാണ് വഴക്കിന് കാരണമായതെന്ന് വാടകക്കാര്‍ ചൂണ്ടിക്കാണിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി