ദേശീയം

ലോകം മുഴുവന്‍ തെരഞ്ഞു, 15 വര്‍ഷം മുന്‍പ് കണ്ടെത്തി; 'അരുണാചല്‍ റെയ്ന്‍ സ്‌നേക്ക്' പുതിയയിനം പാമ്പ്

സമകാലിക മലയാളം ഡെസ്ക്

ഇറ്റാനഗര്‍: ലോകം മുഴുവന്‍ നടത്തിയ തെരച്ചിലിന് ഒടുവില്‍ പതിനഞ്ച് വര്‍ഷം മുമ്പ് കണ്ടെത്തിയ അപൂര്‍വ്വയിനം പാമ്പിനെ പുതിയ ജീവി വര്‍ഗമായി പ്രഖ്യാപിക്കുന്നതിന് ഗവേഷകര്‍ എടുത്തത് ഒരു പതിറ്റാണ്ട് കാലം.' അരുണാചല്‍ റെയ്ന്‍ സ്‌നേക്ക്' എന്ന് പേരിട്ടിരിക്കുന്ന അപൂര്‍വ്വയിനം പാമ്പിനെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അരുണാചല്‍ പ്രദേശില്‍ നിന്ന് കണ്ടെത്തിയത്. 

ഇന്ത്യയിലേയും ബ്രിട്ടണിലേയും ഗവേഷകരും ഉരഗവര്‍ഗത്തില്‍പ്പെട്ട ജീവികളെ കുറിച്ച് പഠിക്കുന്ന വിദഗ്ധരും ചേര്‍ന്ന് പതിനഞ്ച് വര്‍ഷമായി നടത്തി വന്ന ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇതിനെ പുതിയ ഒരു ജീവി വര്‍ഗമായി പ്രഖ്യാപിച്ചത്. സമാനമായ ജീവിവര്‍ഗത്തെ കണ്ടുപിടിക്കാന്‍ മ്യൂസിയം ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ വ്യാപകമായ പരിശോധനയാണ് നടത്തിയത്. കൂടാതെ ഈ അപൂര്‍വ്വയിനം പാമ്പിനായി ആഗോള തലത്തില്‍ വ്യാപകമായ തെരച്ചിലും നടത്തി. 

സ്മിതോപിസ് അരുണ്‍ചാലെന്‍സിസ് എന്നാണ് മഞ്ഞയും കറുപ്പും നിറത്തോട് കൂടിയ ഈ 'അരുണാചല്‍ റെയ്ന്‍ സ്‌നേക്കിന്' നല്‍കിയിരിക്കുന്ന ശാസ്ത്രീയ നാമം. സ്മിതോപിസ് ഇനത്തില്‍പ്പെട്ട നാലാമത്തെ ജീവിവര്‍ഗമായാണ് അരുണാചല്‍ റെയ്ന്‍ സ്‌നേക്കിനെ സൂടാക്‌സ ജേണലില്‍ രേഖപ്പെടുത്തിയത്.  

ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മ്യാന്മാറിലും ദക്ഷിണ ചൈനയിലുമാണ് ഇതിനെ അപൂര്‍വ്വമായി കണ്ടുവരുന്നത്.  അരുണാചല്‍ പ്രദേശിലെ നിര്‍ദിഷ്ട എറ്റാലിന്‍ ജല വൈദ്യുത പദ്ധതിക്ക് സമീപമാണ് ഈ അപൂര്‍വ്വയിനം പാമ്പിനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയത്. നിര്‍ദിഷ്ട പദ്ധതി അപൂര്‍വ്വയിനം ജീവിവര്‍ഗങ്ങളുടെ ആവാസവ്യവസ്ഥയുടെ നാശത്തിന് ഇടയാക്കുമെന്ന് ആരോപിച്ച് പരിസ്ഥിതിവാദികള്‍ ഈ പദ്ധതിക്ക് എതിരെ രംഗത്തുവന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത