ദേശീയം

ബിഹാറില്‍ ബിജെപി പ്രചാരണത്തിന് കരുത്തേകാന്‍ മോദി എത്തുന്നു; 12 റാലികള്‍

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് പത്ത് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബിജെപിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു.  12 റാലികളിലാണ് മോദി പങ്കെടുക്കുന്നത്. ഓക്ടോബര്‍ 23ന് ദെഹ്രിയിലെ സംസരമിലാണ് പ്രധാനമന്ത്രിയുടെ ആദ്യറാലി. പരിപാടിയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സംബന്ധിക്കും.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 18 പരിപാടികളിലാണ് പങ്കെടുക്കുക. താരപ്രചാരകന്‍ എന്ന നിലയില്‍ യോഗി ആദിത്യനാഥാണ് സംസ്ഥാനത്തെ പ്രചാരണരംഗത്തെ മുഖ്യആകര്‍ഷണം. ഒരു ദിവസം മൂന്ന് പരിപാടി എന്ന നിലയിലാണ് യോഗിയുടെ പരിപാടി തയ്യാറാക്കിയിട്ടുള്ളത്. ചൊവ്വാഴ്ച മുതലാണ് യോഗിയുടെ പ്രചാരണം ആരംഭിക്കുക

യുപിയുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലങ്ങളില്‍ യോഗി ആദിത്യനാഥ് പ്രചാരണത്തിനെത്തുന്നത് ഏറെ ഗുണകരമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. 243 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ഒക്ടോബര്‍28നും രണ്ടാംഘട്ടം നവംബര്‍ മൂന്നിനും മൂന്നാം ഘട്ടം നവംബര്‍ ഏഴിനുമാണ്. പത്താം തിയ്യതിയാണ് ഫലപ്രഖ്യാപനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ