ദേശീയം

രാത്രി 1: 20ന് വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഉപമുഖ്യമന്ത്രി വക നഗ്നവീഡിയോ; വിവാദം; ഉറക്കമായിരുന്നെന്ന് വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

പനാജി: വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഉപമുഖ്യമന്ത്രി പോണ്‍ വീഡിയോ അയച്ചതായി പരാതി. ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്‌ലേക്കറാണ് വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചത്. ഞായറാഴ്ച രാത്രി 1:20നാണ് മന്ത്രിയുടെ ഫോണില്‍ നിന്ന് അശ്ലീല വീഡിയോ അയച്ചിരിക്കുന്നത്. 

ഉപമുഖ്യമന്ത്രിക്കെതിരെ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വനിതാ വിഭാഗം പരാതി നല്‍കി. സ്ത്രീകളുടെ അന്തസിന് ക്ഷതം വരുത്തിയതിനും ഐ.ടി ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്കും കാവ്‌ലേക്കര്‍ക്കെതിരെ കേസെടുക്കണമെന്ന് വനിതാ സംഘടന ആവശ്യപ്പെട്ടു. നിരവധി സ്ത്രീകളടക്കം അംഗങ്ങളായുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് ഉപമുഖ്യമന്ത്രി പോണ്‍ വീഡിയോ അയച്ചത്.

അതേസമയം പോണ്‍ വീഡിയോ അയച്ചത് താനല്ലെന്നാണ് ഉപമുഖ്യമന്ത്രിയുടെ വാദം. തന്‍െ്‌റ ഫോണ്‍ ഹാക്ക് ചെയ്ത് മറ്റാരോ വീഡിയോ അയച്ചതാണെന്ന് കാവ്‌ലേക്കര്‍ പറഞ്ഞു. വീഡിയോ അയച്ചുവെന്ന് പറയുന്ന സമയത്ത് താന്‍ ഉറക്കത്തിലായിരുന്നെന്നും കാവ്‌ലേക്കര്‍ പറയുന്നു. 

ഗോവയിലെ മുന്‍ പ്രതിപക്ഷ നേതാവ് കൂടിയാണ് ചന്ദ്രകാന്ത് കാവ്‌ലേക്കര്‍. ഇദ്ദേഹത്തിന്‍െ്‌റ നേതൃത്വത്തിലാണ് പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേര്‍ന്നത്. എംഎല്‍എമാരെ കൂറുമാറ്റി ഭരണപക്ഷത്ത് എത്തിച്ചതിന് കാവ്‌ലേക്കറിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍