ദേശീയം

അതിര്‍ത്തി ലംഘിച്ച് കടക്കാന്‍ ശ്രമം; പാകിസ്ഥാന്‍ സ്വദേശി സൈന്യത്തിന്റെ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

ഫിറോസ്പുര്‍: പഞ്ചാബ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാകിസ്ഥാന്‍ സ്വദേശിയെ സൈന്യം കസ്റ്റഡിയിലെടുത്തു. 

ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയായ ഫിറോസ്പുരില്‍ വച്ചാണ് പാക് പൗരന്‍ പിടിയിലായത്. ഫിറോസ്പുരില്‍ അന്താരാഷ്ട്ര അതിര്‍ത്തി അടയാളപ്പെടുത്തുന്ന മുള്ളുവേലികള്‍ക്കിടയിലൂടെയാണ് ഇയാള്‍ ഇന്ത്യന്‍ മേഖലയിലേക്ക് പ്രവേശിച്ചത്. 

ഫിറോസ്പൂര്‍ ജില്ലയിലെ ഹുസാനിവാലയ്ക്കടുത്തുള്ള ഇന്ത്യന്‍ പ്രദേശത്തിനകത്ത് 200 മീറ്ററോളം ഇയാള്‍ സഞ്ചരിച്ചിരുന്നു. ഇതിനിടിയിലാണ് അതിര്‍ത്തി സേനയുടെ പിടിയിലായത്. 

ഇയാളുടെ പക്കല്‍ നിന്നു പാക് കറന്‍സി കണ്ടെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍