ദേശീയം

ഗോവധം തടഞ്ഞ മുസ്ലീം യുവാവിനെ കൊലപ്പെടുത്തി; രണ്ട് പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഗോവധം തടയാന്‍ ശ്രമിച്ച മുസ്ലീം യുവാവിനെ രണ്ട് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ ഗാര്‍വ ജില്ലയിലാണ് സംഭവം. മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ തന്നെയാണ് യുവാവിനെ കൊലപ്പെടുത്തിയത്.

ഉച്ചാരി ഗ്രാമത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. മുഹമ്മദ് അസ്രൂ എന്ന പതിനെട്ടുകാരനാണ് കൊല്ലപ്പെട്ടത്. മന്നു ഖുറേഷി, കൈയേല്‍ ഖുറേഷി എന്നിവരാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട മുഹമ്മദ് അസ്രുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

സംഭവത്തിന് പിന്നാലെ സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി മിതിലേഷ് താക്കൂര്‍ ചൊവ്വാഴ്ച സ്ഥലത്തെത്തി. സംഭവത്തിന്റെ വിവരങ്ങളെ കുറിച്ച് അദ്ദേഹം അന്വേഷിച്ചു. അതേസമയം മകന് നീതി ലഭിക്കണമെന്ന് കൊല്ലപ്പെട്ട യുവാവിന്റെ അമ്മ ആവശ്യപ്പെട്ടു. തന്റെ മകന്‍ പശുക്കളെ അറുക്കുന്നതില്‍ നിന്ന് ആളുകളെ തടയാറുണ്ടായിരുന്നെന്നും അതിന്റെ പേരിലാണ് മകനെ വധിച്ചതെന്ന് അവര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് സ്വന്തം മതക്കാരില്‍ നിന്നു പോലും എതിര്‍പ്പ് നേരിടേണ്ടിവന്നിരുന്നതായും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ