ദേശീയം

'മഴക്കെടുതിയിൽ വലഞ്ഞ്'- വെള്ളപ്പൊക്കത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന തെരുവു നായ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ കനത്ത മഴയുടെ പിടിയിലാണ്. കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ മിക്ക പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. ഇന്നലെ മഴ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും ദുരിതവും തുടരുകയാണ്.

മനുഷ്യരെ മാത്രമല്ല മഴയുടെ കെടുതി മൃ​ഗങ്ങളേയും ദുരിതത്തിലാക്കി. വെള്ളപ്പൊക്ക ഭീഷണി തുടരുന്ന കർണാടകയിലെ താരാപുർ ഗ്രാമത്തിൽ നിന്നുള്ള അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.മഴയുടെ ആഘാതം മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും ദുരിതത്തിലാക്കിയെന്ന് ദൃശ്യം വ്യക്തമാക്കുന്നു.

വെള്ളപ്പൊക്കത്തിൽ അകപ്പെട്ട കുഞ്ഞിനെ രക്ഷിക്കുന്ന നായയുടെ ദൃശ്യമാണ് വിജയപുരയിലുള്ള താരാപുർ ഗ്രാമത്തിൽ നിന്നു പുറത്തു വരുന്നത്. വെള്ളം നിറഞ്ഞു കിടക്കുന്ന പ്രദേശത്തു നിന്നും സുരക്ഷിതമായ ഇടത്തേക്ക് കുഞ്ഞിനെ കൊണ്ടുപോകുന്ന നായയുടെ ദൃശ്യമാണിത്. വെള്ളത്തിലൂടെ കുഞ്ഞിനെയും കടിച്ചു പിടിച്ച് സുരക്ഷിതമായ പ്രദേശത്തേക്കാണ് നായ പോകുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത