ദേശീയം

സാരി വാങ്ങാന്‍ എത്തിയവര്‍ തിക്കിത്തിരക്കി, കടയ്ക്കുള്ളില്‍ വന്‍ ജനക്കൂട്ടം; വിഡിയോ പ്രചരിച്ചു, കുമരന്‍ സില്‍ക്‌സ് പൂട്ടി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് ചെന്നൈ ടി നഗറിലെ വസ്ത്രവ്യാപാര ശാലയായ കുമരന്‍ സില്‍ക്‌സ് കോര്‍പ്പറേഷന്‍ അടപ്പിച്ചു. സാമൂഹ്യ അകലമില്ലാതെ ഷോപ്പിനുള്ളില്‍ ഉപഭോക്താക്കള്‍ തിക്കിത്തിരക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് നടപടി.

ദൃശ്യങ്ങള്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ചെന്നൈ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോവിഡ് ചട്ടങ്ങള്‍ പാലിക്കാത്ത മറ്റു കടകള്‍ക്കെതിരയും നടപടി ഉണ്ടാവുമെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. 

ഉത്സവ സീസണ്‍ ആരംഭിച്ചതോടെ ചെന്നൈയില്‍ പല വ്യാപാര സ്ഥാപനങ്ങളിലും വലിയ തിരക്കാണ അനുഭവപ്പെടുന്നത്. നഗരത്തിലെ പല പ്രധാന വ്യാപാര കേന്ദ്രങ്ങളും സാമൂഹ്യ അകലം പാലിക്കുന്നതില്‍ പരാജയപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു