ദേശീയം

'കടന്നുപോ പുറത്ത്'; പ്രസംഗത്തിനിടെ ലാലു പ്രസാദിന് ജയ്‌വിളി; നിതീഷ് കുമാറിന്റെ ആക്രോശം (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിതീഷ് കുമാറിന്റെ പ്രസംഗത്തിനിടെ ലാലുപ്രസാദ് യാദവിനായി മുദ്രാവാക്യം വിളിച്ച് ഒരു വിഭാഗം ജനങ്ങള്‍. ഇതേതുടര്‍ന്ന് പ്രസംഗ വേദിയില്‍ ആക്രോശനായി നിതീഷ് കുമാര്‍. മുദ്രാവാക്യം വിളിച്ചവരോട് കടന്നു പോ പുറത്തെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

നിങ്ങള്‍ എനിക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. പക്ഷെ ഇവിടെ നിന്ന് ശല്യം ചെയ്യരുതെന്ന് പ്രസംഗത്തിനിടെ നിതീഷ് കുമാര്‍ ആവര്‍ത്തിച്ചു. പ്രസംഗത്തിനിടെ എതിരാളികള്‍ക്കായി മുദ്രാവാക്യം വിളിക്കുന്നത് നല്ലാതാണോയെന്ന് പ്രവര്‍ത്തകരോട് നിതീഷ് കുമാര്‍ ചോദിച്ചപ്പോള്‍ അല്ലെന്ന മറുപടി ഉയരുകയും ചെയ്തു. 

ബിഹാറില്‍ വീണ്ടും എന്‍ഡിഎ സഖ്യം അധികാരമേല്‍ക്കുമെന്നാണ് ഇന്ത്യാ ടുഡെയുടെ അഭിപ്രായ സര്‍വെ. മഹാസഖ്യം പരമാവധി 90സീറ്റുകള്‍ മാത്രമെ ലഭിക്കുകയുള്ളുവെന്നും സര്‍വെ പറയുന്നു. 243 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടം ഒക്ടോബര്‍ 28നാണ്. നവംബര്‍ 7നാണ് മൂന്നാം ഘട്ടം. ഫലപ്രഖ്യാപനം നവംബര്‍ 10ന്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍