ദേശീയം

അനുവാദം ഇല്ലാതെ താടി വളര്‍ത്തി ; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ : അനുവാദം ഇല്ലാതെ താടി വളര്‍ത്തിയതിന് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശ് പൊലീസ് സബ് ഇന്‍സ്‌പെക്ടറായ ഇന്തെസാര്‍ അലിക്കെതിരെയാണ് അച്ചടക്ക നടപടിയെടുത്തത്. 

മുസ്ലിം സമുദായാംഗമായ ഇന്തെസാര്‍ അലിക്ക്, താടി വടിച്ചുകളയണമെന്നും അല്ലെങ്കില്‍ പ്രത്യേക അനുമതി വാങ്ങണമെന്നും മൂന്നുതവണ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അനുമതി വാങ്ങാതെ, അലി താടി വളര്‍ത്തുകയായിരുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

പൊലീസ് നിയമപ്രകാരം സിഖ് സമുദായാംഗങ്ങള്‍ക്ക് മാത്രമാണ് താടി വളര്‍ത്താന്‍ അനുവാദമുള്ളത്. മറ്റുള്ളവര്‍ താടി വളര്‍ത്തുന്നതിന് പ്രത്യേക അനുമതി വാങ്ങണമെന്നും ബാഗ്പത് എസ് പി അഭിഷേക് സിങ് പറഞ്ഞു. 

അനുവാദം ചോദിച്ച് അപേക്ഷ നല്‍കിയിരുന്നുവെന്നും, എന്നാല്‍ മറുപടി ലഭിച്ചില്ലെന്നും ഇന്തെസാര്‍ അലി പറയുന്നു. മൂന്നുവര്‍ഷം മുമ്പാണ് ഇന്തെസാര്‍ അലിയെ ബാഗ്പതില്‍ സബ് ഇന്‍സ്‌പെക്ടറായി നിയമിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍