ദേശീയം

ഒരു രാജ്യത്ത് രണ്ട് നിയമമോ  ? ; രാഷ്ട്രീയ റാലി നിരോധിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശിവരാജ് സിങ് ചൗഹാന്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍ : രാഷ്ട്രീയ റാലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. സംസ്ഥാനത്ത് രാഷ്ട്രീയ റാലികള്‍ നിരോധിച്ച ഹൈക്കോടതി ഗ്വാളിയോര്‍ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ചൗഹാന്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ എല്ലാ ദിവസവും രാഷ്ട്രീയ റാലികള്‍ നടക്കുന്നുണ്ട്. അതേസമയം മധ്യപ്രദേശില്‍ റാലികള്‍ക്ക് നിരോധനവും. ഒരേ രാജ്യത്ത് തന്നെ വ്യത്യസ്ത നിയമങ്ങളോ എന്ന് ശിവരാജ് സിങ് ചൗഹാന്‍ ചോദിച്ചു. 

സംസ്ഥാനത്ത് രാഷ്ട്രീയറാലികള്‍ നിരോധിച്ചുകൊണ്ട് കഴിഞ്ഞദിവസമാണ് ഹൈക്കോടതി ക്വാളിയോര്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുയോഗങ്ങള്‍ നടത്താന്‍ അനുമതി നല്‍കരുതെന്ന് ഒമ്പത് ജില്ലാ കളക്ടര്‍മാര്‍ക്ക് കോടതി നിര്‍ദേശവും നല്‍കിയിരുന്നു. കോവിഡ് പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ നിര്‍ദേശം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു