ദേശീയം

പരേതയായ ഭര്‍തൃമാതാവിന്റെ മുഷിഞ്ഞ് നാറിയ സാരി ധരിക്കാന്‍ നിര്‍ബന്ധിച്ചു, നിരന്തരം പീഡനം; 27കാരി തൂങ്ങിമരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭര്‍ത്താവിന്റെ കുടുംബക്കാരുടെ പീഡനം സഹിക്കാന്‍ വയ്യാതെ 27കാരി തൂങ്ങി മരിച്ചനിലയില്‍. പരേതയായ ഭര്‍തൃമാതാവ് ഉപയോഗിച്ചിരുന്ന മുഷിഞ്ഞ് നാറിയ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിച്ചത് ഉള്‍പ്പെടെയുളള കാരണങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് യുവതിയുടെ അച്ഛന്റെ പരാതിയില്‍ പറയുന്നു.

മുംബൈയിലാണ് സംഭവം. തിങ്കളാഴ്ച രാത്രി ഭര്‍ത്താവും കുടുംബാംഗങ്ങളും ഐപിഎല്‍ മത്സരം കണ്ടുകൊണ്ടിരിക്കുന്നതിനിടെ, ഹര്‍ഷാലിയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. രാവിലെ മുറിക്കുളളില്‍ പ്രവേശിക്കാന്‍ കഴിയാതെ വന്നതോടെയാണ് കുടുംബാംഗങ്ങള്‍ സംഭവം അറിയുന്നത്.  യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ അച്ഛന്‍ പരാതി നല്‍കി.
2019ലാണ് ഹര്‍ഷാലിയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ഹര്‍ഷാലിയെ ഭര്‍ത്താവിന്റെ കുടുംബക്കാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. കല്യാണ പാര്‍ട്ടിയുടെ ചെലവ് വഹിച്ചത് ഭര്‍ത്താവിന്റെ സഹോദരിയാണ്. ഇത് പറഞ്ഞുകൊണ്ടായിരുന്നു പീഡനം. നിരന്തരം വിമര്‍ശിക്കുകയും ഹര്‍ഷാലിയില്‍ നിന്ന് അകലം പാലിക്കാന്‍ മറ്റു കുടുംബാംഗങ്ങളോട് ഭര്‍ത്താവിന്റെ സഹോദരി ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.

ഒരു ദിവസം പത്തുവര്‍ഷം മുന്‍പ് മരിച്ച ഭര്‍തൃമാതാവിന്റെ സാരി ധരിക്കാന്‍ യുവതിയെ ഭര്‍ത്താവിന്റെ കുടുംബക്കാര്‍ നിര്‍ബന്ധിച്ചു. മുഷിഞ്ഞ് നാറിയ സാരിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിട്ടും ഇത് ധരിക്കാന്‍ 27കാരി നിര്‍ബന്ധിതയായി. തുടര്‍ന്നും പീഡനം തുടര്‍ന്നതായി യുവതിയുടെ അച്ഛന്റെ പരാതിയില്‍ പറയുന്നു. പീഡനം സഹിക്കാന്‍ വയ്യാതെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും  ഭര്‍ത്താവിന്റെ കുടുംബക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത