ദേശീയം

തമിഴ്‌നാട്ടില്‍ 'ദിനോസറിന്റെ മുട്ട'; സത്യാവസ്ഥ ഇത് 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ 'ദിനോസറിന്റെ മുട്ട' കണ്ടെത്തി എന്ന പേരില്‍ പ്രചരിച്ച ഫോസില്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുളള കടല്‍ജീവികളുടെ അവിശിഷ്ടമെന്ന് വിദഗ്ധര്‍. പെരമ്പല്ലൂരിലാണ് ദിനോസറിന്റെ മുട്ട പോലെ തോന്നിപ്പിക്കുന്ന വൃത്താകൃതിയിലുളള ഫോസില്‍ കണ്ടെത്തിയത്.  ദിനോസറിന്റെ മുട്ട എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിച്ചതിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും ഭൂഗര്‍ഭശാസ്ത്ര വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ജല ജീവികളുടെ അവശിഷ്ടമാണെന്ന് സ്ഥിരീകരിച്ചത്.

പെരമ്പല്ലൂരിലെ കുന്നം നഗരത്തില്‍ ഇറിഗേഷന്‍ ടാങ്കിലാണ് ഫോസില്‍ കണ്ടെത്തിയത്. ടാങ്കിലെ ചെളി നീക്കം ചെയ്യുന്നതിനിടെയാണ് യാദൃശ്ചികമായി ഫോസിലിന്റെ അവിശിഷ്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതാണ് ദിനോസറിന്റെ മുട്ടയാണ് എന്ന തരത്തില്‍ പ്രചരിച്ചത്.

ഏഴടിമാത്രം പൊക്കമുളള പഴയ മരത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇതിന്റെ പൊക്കം 20 അടി വരെയാകാമെന്നാണ് വിദഗ്ധരുടെ നിഗമനം. വെളളപ്പൊക്കത്തില്‍ അവശേഷിച്ച ഭാഗം ഒലിച്ചുപോയതാകാം. ഇതോടൊപ്പമാണ് കോടിക്കണക്കിന് വര്‍ഷം പഴക്കമുളള കടല്‍ജീവികളുടെ ഫോസില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കോടിക്കണക്കിന് വര്‍ഷം കൊണ്ട് രൂപാന്തരം സംഭവിച്ച് ഈ രൂപത്തില്‍ എത്തിയതാകാമെന്നും വിദഗ്ധര്‍ പറയുന്നു. 41 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പുളള ഡെവോണിയന്‍ കാലഘട്ടത്തിലെ കടല്‍ജീവികളുടെ അവശിഷ്ടങ്ങളാകാം ഈ ഫോസില്‍ അവശിഷ്ടങ്ങളെന്നാണ് വിദഗ്ധര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ