ദേശീയം

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുന്നു ; മോദിയും രാഹുലും ഇന്ന് ബിഹാറില്‍

സമകാലിക മലയാളം ഡെസ്ക്

പാറ്റ്‌ന : ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും ഇന്ന് സംസ്ഥാനത്തെത്തും. റോത്ഹസ്, ഗയ, ഭഗല്‍പൂര്‍ എന്നിവിടങ്ങളിലെ റാലികളില്‍ മോദി പ്രസംഗിക്കും. 

മഹാസഖ്യത്തിന് വേണ്ടി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഇത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. നവാഡയിലെ ഹിസ്വ, ഭഗല്‍പൂരിലെ കഹല്‍ഗാവ് എന്നിവിടങ്ങളിലെ പ്രചാരണത്തിലാകും രാഹുല്‍ പങ്കെടുക്കുക.

ഈമാസം  28നാണ് ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സംസ്ഥാനത്തെങ്ങും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊഴുക്കുകയാണ്.

ദേശീയ നേതാക്കള്‍ കൂടി പ്രചാരണ രംഗത്തെത്തുന്നതോടെ തിരഞ്ഞെടുപ്പങ്കത്തിനും ചൂടേറും. എല്ലാ പ്രമുഖ പാര്‍ട്ടികളും ഇതിനോടകം തന്നെ വാ​ഗ്ദാനങ്ങളുടെ പെരുമഴയുമായി തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി