ദേശീയം

വിമാനത്തില്‍ ഭീകരന്‍, വിളിച്ചുകൂവി 'പൊലീസ് ഉദ്യോഗസ്ഥന്‍', പരിഭ്രാന്തിയില്‍ യാത്രക്കാര്‍, നാടകീയത 

സമകാലിക മലയാളം ഡെസ്ക്

പനാജി: എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ഗോവ വിമാനയാത്രക്കിടെ നാടകീയ സംഭവങ്ങള്‍.  വിമാനത്തില്‍ ഭീകരന്‍ ഉണ്ട് എന്ന് പറഞ്ഞ് യാത്രക്കാരില്‍ ഒരാള്‍ രംഗത്തുവന്നത് മറ്റു യാത്രക്കാരുടെ ഇടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. വിമാനം ഇറങ്ങിയ ഗോവയില്‍ വച്ച് ഇയാളെ ഗോവ പൊലീസിന് കൈമാറി. ഗോവ പൊലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഇയാളെ ചോദ്യം ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹി സ്വദേശിയായ സിയാ- ഉള്‍-ഹഖാണ് യാത്രക്കിടെ വിമാനത്തില്‍ ഭീകരന്‍ ഉണ്ട് എന്ന് അവകാശപ്പെട്ട് രംഗത്തുവന്നത്. ഡല്‍ഹി പൊലീസിന്റെ കീഴിലുളള സ്‌പെഷ്യല്‍ സെല്ലിലെ ഉദ്യോഗസ്ഥനാണ് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് മറ്റു യാത്രക്കാരുടെ ഇടയില്‍ പരിഭ്രാന്തി ഉണ്ടാക്കുന്നവിധത്തില്‍ സിയാ- ഉള്‍-ഹഖ് അവകാശവാദം ഉന്നയിച്ചത്. 

ഉടനെ തന്നെ പൈലറ്റ് ഗോവ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ വിവരം അറിയിച്ചു. വിമാനം ലാന്‍ഡ് ചെയ്ത് ഉടനെ തന്നെ സിയാ-ഉള്‍-ഹഖിനെ കസ്റ്റഡിയിലെടുത്തു.  അതേസമയം സിയാ- ഉള്‍-ഹഖ് അസുഖബാധിതനാണെന്നും വിഷാദരോഗം നേരിടുന്നതായും ബന്ധുക്കള്‍ അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ