ദേശീയം

'സുശാന്ത് സിങിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കരങ്ങള്‍'- ആരോപണവുമായി ബിജെപി

സമകാലിക മലയാളം ഡെസ്ക്

പട്‌ന: നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണന്ന ആരോപണവുമായി ബിജെപി. ബിഹാറിലെ തെരഞ്ഞെടപ്പ് റാലിക്കിടെ സംസാരിക്കവെ ബിജെപി നേതാവ് മനോജ് തിവാരിയാണ് ആരോപണമുന്നയിച്ചത്. 

'സുശാന്ത് സിങിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കരങ്ങളുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇടപെടലുകളാണ് കേസില്‍ വേഗം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിച്ചത്'- മനോജ് തിവാരി പറഞ്ഞു. 

ബിഹാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബങ്കയില്‍ നടന്ന റാലിക്കിടെയാണ് അദ്ദേഹം ആരോപണമുന്നയിച്ചത്. ഞായറാഴ്ചയാണ് ബിജെപിക്ക് വേണ്ടി മനോജ് തിവാരിയും തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. 

ബിഹാര്‍ സ്വദേശിയായ സുശാന്ത് സിങ് രജ്പുതിനെ ജൂണ്‍ 14നാണ് മുബൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താരം ആത്മഹത്യ ചെയ്തതാണെന്നാണ് മുംബൈ പൊലീസ് കണ്ടെത്തിയത്. 

എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് സുശാന്തിന്റെ പിതാവ് ബിഹാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സുശാന്തിന്റെ സുഹൃത്തായ റിയ ചക്രബര്‍ത്തിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കേസില്‍ സിബിഐ അന്വേഷണം തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി