ദേശീയം

മൂന്നു വയസ്സുകാരിയെ റാഞ്ചിയ പ്രതി ട്രെയിനില്‍, സ്റ്റേഷനുകളില്‍ നിര്‍ത്താതെ 'നോണ്‍ സ്‌റ്റോപ്പ്' ഓട്ടം; പ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  മധ്യപ്രദേശില്‍ മൂന്ന് വയസുളള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ പിടികൂടാന്‍ നിര്‍ത്താതെ ഓടി ട്രെയിന്‍. ട്രെയിനില്‍ പ്രതി കയറിയിട്ടുണ്ടെന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മനസിലാക്കിയ റെയില്‍വേ പൊലീസ് ഭോപ്പാല്‍ വരെ ട്രെയിന്‍ നിര്‍ത്താതെ ഓടിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പ്രതിയെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

മധ്യപ്രദേശിലെ ലളിത്പൂരില്‍ വച്ചാണ് സംഭവം. മൂന്ന് വയസുളള പെണ്‍കുട്ടിയെ തട്ടിയെടുത്ത ശേഷം രപ്തിസാഗര്‍ എക്‌സ്പ്രസില്‍ കയറി രക്ഷപ്പെടാനാണ് പ്രതി ശ്രമിച്ചത്. ഭോപ്പാലിലേക്കുള്ള ട്രെയിനായിരുന്നു. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടര്‍ന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയെ പിടികൂടാനായി ഭോപ്പാലിലെ ഓപ്പറേറ്റിംഗ് കണ്‍ട്രോള്‍ വിഭാഗത്തിന് റെയില്‍വേ പൊലീസ് വിവരം കൈമാറി. ലളിത്പൂരിനും ഭോപ്പാലിനും ഇടയിലുളള ഒരു സ്റ്റേഷനിലും ട്രെയിന്‍ നിര്‍ത്തരുതെന്ന് റെയില്‍വേ പൊലീസ് ഓപ്പറേറ്റിംഗ് കണ്‍ട്രോള്‍ വിഭാഗത്തോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പെണ്‍കുട്ടിയെ രക്ഷിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ കാന്‍ റെഡ് കാര്‍പെറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി