ദേശീയം

കോവിഡ് വാക്സിൻ വിതരണം; സംസ്ഥാന, ജില്ലാ സമിതികൾ രൂപീകരിക്കണം; നിർദ്ദേശവുമായി കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ വിതരണം സുഗമമാക്കുന്നതിനായി പ്രത്യേക സമിതികൾ രൂപവത്കരിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ നിർദ്ദേശം. ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി (എസ്എസ്‌സി), അഡീഷൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാന കർമസമിതി (എസ്ടിഎഫ്), ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ജില്ലാ കർമസമിതി (ഡിടിഎഫ്) എന്നിവ രൂപീകരിക്കാനാണ് നിർദേശം. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു.

ആരോഗ്യ രംഗത്തെ മറ്റു പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധത്തിൽ വാക്‌സിൻ വിതരണം ഏകോപിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനുമാണ് സമിതികൾ. ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന പ്രക്രിയയായിരിക്കും വാക്‌സിൻ വിതരണം എന്നാണ് കണക്കാക്കുന്നത്. 

ആരോഗ്യ പ്രവർത്തകർ, മറ്റു രോഗങ്ങൾ ഉള്ളവർ തുടങ്ങി വിവിധ വിഭാഗങ്ങൾക്ക് ഘട്ടംഘട്ടമായി ആയിരിക്കും വാക്‌സിൻ നൽകുക. ഇത്തരം കാര്യങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിനായി സംസ്ഥാന- ജില്ലാ തലങ്ങളിൽ സമിതികൾക്ക് രൂപം കൊടുക്കാനാണ് കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുന്നത്. 

വിതരണ ശൃംഖലകൾ തയ്യാറാക്കുക, പ്രവർത്തന പദ്ധതികൾ രൂപപ്പെടുത്തുക, ഓരോ സ്ഥലങ്ങളിലെയും ഭൂമിശാസ്ത്രപരവും യാത്രാ ബുദ്ധിമുട്ടുകളും അടക്കമുള്ള കാര്യങ്ങളും പരിശോധിച്ച് പരിഹാരം കാണുക  തുടങ്ങിയവയെല്ലാം സമിതികളുടെ ഉത്തരവാദിത്വമായിരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍