ദേശീയം

തമിഴ്‌നാട്ടില്‍ നവംബര്‍ 16 മുതല്‍ സ്‌കൂളുകള്‍ തുറക്കും; പത്ത് മുതല്‍ സിനിമാ തിയേറ്ററുകളും

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം. നവംബര്‍ 16 മുതലാണ് സ്‌കൂളുകള്‍ തുറക്കുന്നത്. ലോക്ക്ഡൗണ്‍ നവംബര്‍ 30 വരെ തുടരും. എന്നാല്‍ ഇളവുകള്‍ നല്‍കിയായിരിക്കും ലോക്ക്ഡൗണ്‍ തുടരുക. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനൊപ്പം സിനിമാ തിയേറ്ററുകള്‍ തുറക്കാനും തീരുമാനിച്ചുണ്ട്. 

സ്‌കൂളുകളില്‍ ഒന്‍പതാം ക്ലാസ് മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിക്കുന്നത്. കോളജുകളും റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുകളടക്കമുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 

നവംബര്‍ പത്ത് മുതലാണ് സിനിമാ തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. പകുതി സീറ്റുകള്‍ ഒഴിച്ചിട്ടായിരിക്കും തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുക.

മുഖ്യമന്ത്രി പളനിസ്വാമിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആരോഗ്യ വിദഗ്ധരുടെയും ജില്ലാ കലക്ടര്‍മാരുടെയും യോഗം ബുധനാഴ്ച ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍

382 ദിവസം പട്ടിണി, 214 കിലോയിൽ നിന്ന് 80 കിലോയായി, പൊണ്ണത്തടി കുറച്ച് ഗിന്നസ് റെക്കോര്‍ഡ്; ഇത് ആന്‍ഗസ്‌ ബാര്‍ബിറിയുടെ കഥ

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്