ദേശീയം

തനിക്ക് ലഭിച്ച മികച്ച ജന്മദിനസമ്മാനം; കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി; സന്തോഷം പങ്കിട്ട് ഭാര്യ

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: തനിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ജന്മദിനസമ്മാനമാണ് ഇതെന്ന് ഡോ. കഫീല്‍ ഖാന്റെ ഭാര്യ സബിസ്ത ഖാന്‍. മോചിപ്പിക്കാനുള്ള ഉത്തരവ് ഇന്നലെ തന്നെ ലഭിക്കുമെന്ന് കരുതിയില്ലെന്ന് മുപ്പുതുകാരിയായ ഭാര്യ പറഞ്ഞു. അലിഗഢ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെപേരില്‍ ദേശീയ സുരക്ഷാ നിയമപ്രകാരം തടവിലാക്കിയ ഡോ. കഫീല്‍ ഖാനെ ചൊവ്വാഴ്ച അര്‍ധരാത്രി ജയില്‍മോചിതനാക്കിയത്. 

ഖാനെ ഉടന്‍ വിട്ടയക്കാന്‍ അലഹാബാദ് ഹൈക്കോടതി ചൊവ്വാഴ്ച പകല്‍ ഉത്തരവിട്ടിരുന്നു. രാത്രി 11 മണിക്ക് പുറത്തിറങ്ങിയ ഉത്തരവിനെത്തുടര്‍ന്ന് അര്‍ധരാത്രിയോടെയാണ് മധുര ജയിലില്‍ നിന്ന് ഖാന്‍ പുറത്തിറങ്ങിയത്. പൗരത്വനിയമവുമായി ബന്ധപ്പെട്ട് ഖാന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം തിരഞ്ഞെടുത്താണ് അലിഗഢ് ജില്ലാ മജിസ്‌ട്രേറ്റ് അദ്ദേഹത്തിനു ശിക്ഷവിധിച്ചതെന്ന് ചീഫ് ജസ്റ്റിസ് ഗോവിന്ദ് മര്‍ഹറും ജസ്റ്റിസ് സുമിത്ര ദയാല്‍ സിങ്ങും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. ശിക്ഷ നിയമവിരുദ്ധമാണെന്നും ഹൈക്കോടതി പറഞ്ഞു. ഖാന്റെ മാതാവ് നുസ്രത് പര്‍വീണ്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് വിധി.

പൗരത്വനിയമവുമായി ബന്ധപ്പെട്ട് 2019 ഡിസംബര്‍ 12ന് അലിഗഢ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഖാന്‍ അറസ്റ്റിലായത്. പ്രസംഗം വിദ്വേഷമോ അക്രമമോ പ്രോത്സാഹിപ്പിക്കുന്നതല്ല എന്നു പറഞ്ഞ് അദ്ദേഹത്തിന് കോടതി ജാമ്യമനുവദിച്ചിരുന്നെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം