ദേശീയം

ലോകത്ത് ആദ്യമായി 2000 മീറ്ററിലേറെ ഉയരത്തില്‍ രാജവെമ്പാല, കണ്ടെത്തിയത് ഹിമാലയന്‍ മലനിരയില്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഹിമാലയന്‍ മലനിരകളില്‍ 2000 മീറ്ററിലേറെ ഉയരത്തില്‍ ആദ്യമായി രാജവെമ്പാലയെ കണ്ടെത്തി. ലോകത്ത് ആദ്യമായാണ് ഇത്രയും ഉയരത്തില്‍ രാജവെമ്പാലയെ കണ്ടെത്തുന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നു.

ഉത്തരാഖണ്ഡില്‍ ഹിമാലയന്‍ മലനിരകളില്‍ നൈനിറ്റാളിലെ മുക്തേശ്വറിലാണ് പാമ്പിനെ കണ്ടെത്തിയത്. ഏകദേശം ജലനിരപ്പില്‍ നിന്ന് 2170 മീറ്റര്‍ ഉയരത്തിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. ഇത്രയും ഉയരത്തില്‍ വച്ച് രാജവെമ്പാലയെ കണ്ടെത്തുന്നത് ലോകത്ത് ആദ്യമായാണ് എന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ സഞ്ജീവ് ചതുര്‍വേദി പറയുന്നു.

ഉത്തരാഖണ്ഡ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ വിഭാഗമാണ് രാജവെമ്പാലയെ കണ്ടെത്തിയത്. മുക്തേശ്വറില്‍ 2400 മീറ്റര്‍ ഉയരത്തില്‍ പോലും രാജവെമ്പാലയുടെ കൂട് പലതവണ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്ര ഉയരത്തില്‍ രാജവെമ്പാലയെ നേരിട്ട് കാണുന്നത് ആദ്യമായാണ് എന്ന് ചതുര്‍വേദി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ