ദേശീയം

ബംഗലൂരുവിലെ ചൂതാട്ട കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ് ; 27 പേര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്


ബംഗലൂരു : ബംഗലൂരുവിലെ ചൂതാട്ട കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്. അനധികൃത പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇലക്ട്രോണിക് സിറ്റിയിലെ ചൂതാട്ട കേന്ദ്രങ്ങളില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് റെയ്ഡ് നടത്തിയത്. 

ഇന്നലെ രാത്രി നടത്തിയ റെയ്ഡില്‍ 27 പേരെ പിടികൂടിയതായി ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നഗരത്തില്‍ പരക്കെ റെയ്ഡ് നടത്തിയത്. 

ലഹരി മരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള കടുത്ത നിലപാടിലാണ് പൊലീസ്. ലഹരി കടത്തുമായി ബന്ധപ്പെട്ട് കന്നട സിനിമയിലെ പല പ്രമുഖരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. മലയാള സിനിമയിലെ ഏതാനും പേര്‍ക്കും ലഹരി മാഫിയാസംഘവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി