ദേശീയം

'മോദിയെ വക വരുത്തുക'; പ്രധാനമന്ത്രിക്ക് വധഭീഷണി, സുരക്ഷ ശക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വധഭീഷണിയുള്ള ഇ മെയില്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ ശക്തമാക്കി. 'മോദിയെ വക വരുത്തുക' എന്ന സന്ദേശമുള്ള മെയില്‍ ദേശീയ അന്വേഷണ ഏജന്‍സിക്കാണ് ലഭിച്ചത്.

സന്ദേശത്തെക്കുറിച്ച് മള്‍ട്ടി ഏജന്‍സി കോഓര്‍ഡിനേഷന്‍ സെന്റര്‍ (എംഎസി) അന്വേഷണം തുടങ്ങിയിട്ടുണ്ട്. റോ, ഇന്റലിജന്‍സ് ബ്യൂറോ, ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നിവയിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ അടങ്ങിയ സംവിധാനമാണ് എംഎസി.

സംഭവത്തെക്കെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതീവ ജാഗ്രത പാലിക്കാന്‍ ആഭ്യന്തര വകുപ്പ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിക്ക് നിര്‍ദേശം നല്‍കി.

ഇന്ത്യയ്ക്കു പുറത്തുനിന്നാണ് മെയില്‍ അയച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി