ദേശീയം

പ്രതീക്ഷ; കോവാക്‌സിന്‍ രണ്ടാം ഘട്ട മനുഷ്യ പരീക്ഷണത്തിലേക്ക്; അനുമതി നല്‍കി കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ഭാരത് ബയോടെകാണ് വാക്‌സിന്‍ വികസിപ്പിച്ചത്. രണ്ടാം ഘട്ട മനുഷ്യ പരീക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 

ഈ മാസം ഏഴ് മുതല്‍ പരീക്ഷണം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. 380പേരിലാണ് രണ്ടാം ഘട്ടത്തില്‍ പരീക്ഷണം നടത്തുന്നത്. ഒന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കുത്തിവയ്‌പെടുത്തവരില്‍ ദോഷകരമായ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒന്നാം ഘട്ട പരീക്ഷണം ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.   

വൈറസിനെ ചെറുക്കാന്‍ രൂപപ്പെട്ട ആന്റി ബോഡികളുടെ അളവും സ്വഭാവവും അറിയാന്‍ പരീക്ഷണം പൂര്‍ത്തിയായവരില്‍ നിന്ന് രക്ത സാംപിള്‍ ശേഖരിച്ചു കഴിഞ്ഞു. ഇതിന്റെ പരിശോധനാ ഫലം പുറത്തു വന്നിട്ടില്ല. ഐസിഎംആറിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുടേയും സഹകരണത്തോടെ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിക്കുന്നതാണ് കോവാക്‌സിന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിർണായകമായത് ഡിഎൻഎ ഫലം; അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് ഹൈക്കോടതി

'പൊളിയല്ലേ? രസമല്ലേ ഈ വരവ്?'; ആര്‍സിബിയുടെ പ്ലേ ഓഫ് പ്രവേശനത്തില്‍ ഡു പ്ലെസി

സൗദിയുടെ ചിന്തയും മുഖവും മാറുന്നു, റോക്ക് ബാന്‍ഡുമായി സ്ത്രീകള്‍

മഞ്ഞപ്പടയുടെ ഗോള്‍വേട്ടക്കാരന്‍; ദിമിത്രി ഡയമന്റകോസ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

വരയില്‍ വസന്തം തേടിയ യാത്രികന്‍