ദേശീയം

വീണ്ടും 90,000 മുകളില്‍ രോഗബാധ ; ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷം കടന്നു ; മരണം 71,642

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി :  രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 42 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,802 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാംദിനമാണ് രോഗബാധിതരുടെ എണ്ണം 90,000 കടക്കുന്നത്. 

ഇതോടെ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 42,04,614 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത് 1016 പേരാണ്. 

ഇതോടെ വൈറസ് ബാധിച്ച് രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 71,642 ആയി ഉയര്‍ന്നു. രോഗബാധയെത്തുടര്‍ന്ന്  നിലവില്‍ 8,82,542 പേരാണ് ചികില്‍സയിലുള്ളത്. 32,50,429 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് ഇന്നലെ വരെ ( സെപ്റ്റംബര്‍ 6 വരെ )  4,95,51,507 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ മാത്രം 7,20,362 സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര