ദേശീയം

പബ്ജി ഗെയിമിന് അടിപ്പെട്ടു, മുത്തച്ഛന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് രണ്ടുലക്ഷം രൂപ തട്ടിയെടുത്തു; 15കാരന്‍ പിടിയില്‍, തുമ്പായത് മൊബൈല്‍ സന്ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പബ്ജി ഗെയിമിന് അടിപ്പെട്ട 15 കാരന്‍ മുത്തച്ഛന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തു. അടുത്തിടെ നിരോധിച്ച പബ്ജി ഗെയിമിനായാണ് 15കാരന്‍ തുക ചെലവഴിച്ചത്.

ഡല്‍ഹിയിലാണ് സംഭവം. പെന്‍ഷന്‍ അക്കൗണ്ട് വിവരങ്ങളുമായി ബന്ധപ്പെട്ട് മൊബൈലില്‍ വന്ന സന്ദേശം ശ്രദ്ധയില്‍പ്പെട്ട 65കാരന്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അക്കൗണ്ട് ബാലന്‍സായി 275 രൂപ മാത്രമേയുളളൂ എന്നതായിരുന്നു സന്ദേശം. താന്‍ തട്ടിപ്പിന് ഇരയായി എന്ന് ധരിച്ച് 65കാരന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പേരക്കുട്ടിയുടെ തട്ടിപ്പ് പുറത്തുവന്നത്. അക്കൗണ്ടില്‍ നിന്ന് പേടിഎം വാലറ്റിലേക്കാണ് രണ്ടു ലക്ഷം രൂപ മാറ്റിയത്. ഒടിപി വഴിയായിരുന്നു തട്ടിപ്പ്. പേടിഎം വാലറ്റ് ആരുടെ പേരിലാണ് എന്ന അന്വേഷണം 23കാരനില്‍ എത്തിച്ചേര്‍ന്നു. 23കാരനായ പങ്കജ് കുമാര്‍ തന്റെ കൂട്ടുകാരനാണ് വാലറ്റ് ഉപയോഗിച്ചതെന്ന് പൊലീസിനോട് പറഞ്ഞു. പിന്നീടാണ് കൂട്ടുകാരന്‍ 15 വയസുളള പേരക്കുട്ടിയാണെന്ന് തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍