ദേശീയം

റഷ്യന്‍ വാക്‌സിന്‍ ഉടന്‍ വരുമോ?; സുഹൃദ് രാജ്യത്തിന്റെ വാഗ്ദാനത്തെ വിലമതിക്കുന്നു: കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ രാജ്യത്ത് ഉപയോഗിക്കുന്നത് സംബന്ധിച്ച് ആലോചനകള്‍ നടക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍.
രാജ്യത്തെ മരുന്ന് കമ്പനികളുടെ സഹകരണത്തോടെ വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്നത് സംബന്ധിച്ച് റഷ്യ ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ട്്. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അവര്‍ താത്പര്യവും അറിയിച്ചിട്ടുണ്ട്. റഷ്യയുടെ വാഗ്്ദാനത്തെ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും ഇരുരാജ്യങ്ങളും സഹകരിച്ചാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്നും നീതി ആയോഗ് പ്രതിനിധി ഡോ വി കെ പോള്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് കോവിഡ് മരണങ്ങളില്‍ 70 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നെന്ന് കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നി അഞ്ചു സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കോവിഡ് മരണങ്ങള്‍ സംഭവിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തെ 14 സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളില്‍ 5000ല്‍ താഴെയാണ് കോവിഡ് കേസുകള്‍. രാജ്യത്ത് തുടര്‍ച്ചയായി മരണനിരക്ക് കുറഞ്ഞുവരികയാണ്.. ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ 2.15 ശതമാനമായിരുന്നു മരണനിരക്ക്. ഇത് 1.70 ശതമാനമായി താഴ്ന്നുവെന്നും രാജേഷ് ഭൂഷണ്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ