ദേശീയം

മഹാരാഷ്ട്ര പൊലീസില്‍ കോവിഡ് ബാധിതര്‍ 18,000ലേക്ക്; 24 മണിക്കൂറിനിടെ 533 പേര്‍ക്ക് വൈറസ് ബാധ, മരണം 180 ആയി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര പൊലീസില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 533 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്ര പൊലീസിലെ വൈറസ് ബാധിതരുടെ എണ്ണം 18000ലേക്ക് അടുക്കുകയാണ്. നിലവില്‍ 17,972 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.

രോഗവ്യാപനം രൂക്ഷമായി തുടരുമ്പോഴും രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നത് ആശ്വാസം നല്‍കുന്നുണ്ട്. നിലവില്‍ 3,523 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 

ഇതുവരെ 14,269 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 24 മണിക്കൂറിനിടെ 3 പൊലീസുകാര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതോടെ മരണസംഖ്യ 180 ആയി ഉയര്‍ന്നതായും മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം