ദേശീയം

'ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍'; മന്‍മോഹന്‍ സിങിന് ഭാരത രത്‌ന നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ്

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ഭാരത രത്‌ന നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി. മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന് ഭാരത രത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന നിയമസഭ പ്രമേയം പാസാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നരസിംഹ റാവിവിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന നല്‍കണം എന്നാവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് തെലങ്കാന നിയമസഭ പ്രമേയം പാസാക്കിയത്. നരസിംഹ റാവിവിന്റെ ജന്‍മദിന വാര്‍ഷികാഘോഷങ്ങളുടെ ഭാഗായാണ് ആവശ്യം ഉന്നയിച്ചത്.

'നരസിംഹ റാവു പ്രധാനമന്ത്രി പദവി ഏറ്റെടുക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തകര്‍ന്ന അവസ്ഥയിലായിരുന്നു. മന്‍മോഹന്‍ സിങിനൊപ്പം അദ്ദേഹം സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കുയായിരുന്നു. അതിന്റെ ക്രെഡിറ്റ് മന്‍മോഹന്‍ സിങിനും നരസിംഹ റാവുവിനും ഒരുപോലെ അവകാശപ്പെട്ടതാണ്.' അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

രാജ്യത്ത് മാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞരില്‍ ഒരാളായിട്ടാണ് മന്‍മോഹന്‍ സിങിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ