ദേശീയം

വൈറസ് ബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 5,528 പേര്‍ക്ക് കോവിഡ്, 6,185 പേര്‍ ആശുപത്രി വിട്ടു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. 24 മണിക്കൂറിനിടെ 5,528 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയത്ത് 64 മരണം സംഭവിച്ചതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 4,86,052 ആയി ഉയര്‍ന്നു. എന്നാല്‍ 48,482 പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 4,29,416 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 

24 മണിക്കൂറിനിടെ 6,185 പേരാണ് രോഗമുക്തി നേടിയത്. പ്രതിദിന കോവിഡ് രോഗികളേക്കാള്‍ കൂടുതലാണ് രോഗമുക്തി നേടിയവരുടെ എണ്ണം. മരണസംഖ്യ 48,482 ആണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി