ദേശീയം

ലോക്ക് ഡൗണില്‍ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു? വിവരം ലഭ്യമല്ലെന്ന് സര്‍ക്കാര്‍ ലോക്‌സഭയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനിടെ എത്ര കുടിയേറ്റ തൊഴിലാളികള്‍ക്കു ജീവന്‍ നഷ്ടമായിട്ടുണ്ട് എന്നതിന്റെ വിവരങ്ങള്‍ ലഭ്യമല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. വിവരങ്ങള്‍ ലഭ്യമല്ലാത്തതുകൊണ്ടുതന്നെ ഇത്തരത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്കു നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ സഭയെ അറിയിച്ചു.

ലോക്ക് ഡൗണിനിടെ നിരവധി കുടിയേറ്റ തൊഴിലാളികള്‍ മരിച്ചതായി അറിവുണ്ടോയെന്ന ചോദ്യത്തിനായിരുന്നു കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ പ്രതികരണം. ഇത്തരത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്കു നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോയെന്നും ചോദ്യത്തില്‍ ആരാഞ്ഞിരുന്നു. 

കുടിയേറ്റതൊഴിലാളികള്‍ക്കിടയില്‍ കോവിഡ് വ്യാപനം തടയുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ ശ്രമം നടത്തിയതായി തൊഴില്‍ സഹമന്ത്രി സന്തോഷ് ഗാങ്വാര്‍ പറഞ്ഞു. സ്വയം സഹായ സംഘങ്ങളും റെസിഡന്റ് അസോസിയേഷനുകളും ഇക്കാര്യത്തില്‍ സര്‍ക്കാരിനെ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം