ദേശീയം

യുജിസി- നെറ്റ് പരീക്ഷകൾ മാറ്റി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 16 മുതല്‍ നടത്താനിരുന്ന യുജിസി നെറ്റ് മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. സെപ്റ്റംബര്‍ 24 മുതലാകും പരീക്ഷകള്‍ നടക്കുകയെന്നും എന്‍ടിഎ അറിയിച്ചു.

നേരത്തെ സെപ്റ്റംബര്‍ 16 മുതല്‍ 23 പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനം. ഐസിഎആര്‍ പരീക്ഷകളും ഇതേ ദിവസങ്ങളില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റുന്നതെന്ന് എന്‍ടിഎ അറിയിച്ചു.

പരീക്ഷാ ടൈംടേബിളും അഡ്മിറ്റ് കാര്‍ഡും ugcnet.nta.nic.in എന്ന വെബ്‌സൈറ്റില്‍ വൈകാതെ ലഭ്യമാക്കും. അധ്യാപക/ ജൂനിയര്‍ റിസേര്‍ച്ച് ഫെലോ യോഗ്യതാ പരീക്ഷയായ നെറ്റ് വര്‍ഷത്തില്‍ രണ്ടുതവണയാണ് നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം