ദേശീയം

വാലാട്ടിയ തെരുവുനായയെ പാലത്തിന്റെ മുകളില്‍ നിന്ന് പുഴയിലേക്ക് വലിച്ചെറിഞ്ഞു, ചിരിച്ച് കൊണ്ട് ക്യാമറയ്ക്ക് മുന്നില്‍, പ്രതി പിടിയില്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ തെരുവുനായയെ പാലത്തിന്റെ മുകളില്‍ നിന്ന് വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വീഡിയോ വിവാദമായതോടെ, പൊലീസ് നടത്തിയ അന്വേഷണത്തില്‍ സല്‍മാനെ അറസ്റ്റ് ചെയ്തു. 

ഭോപ്പാലിലാണ് സംഭവം. പാലത്തിന്റെ മുകളില്‍ നിന്ന് തെരുവുനായയെ പുഴയിലേക്ക് വലിച്ചെറിയുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്. വാലാട്ടുന്ന നായയെ ഇരുകൈകളിലുമായി പൊക്കിയെടുത്ത ശേഷം പാലത്തിന്റെ മുകളില്‍ നിന്ന് പുഴയിലേക്ക് വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. 

സംഭവത്തിന് ശേഷം പ്രതി ക്യാമറയ്ക്ക് മുന്നില്‍ ചിരിച്ച് കൊണ്ട് നില്‍ക്കുന്നതും കാണാം. തെരുവുനായ രക്ഷപ്പെട്ടോ എന്നതിനെ കുറിച്ച് വ്യക്തമല്ല. വിവിധ മൃഗ സംരക്ഷണ സംഘടനകളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മൃഗങ്ങളോടുളള ക്രൂരത തടയല്‍ നിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് നടപടി സ്വീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി