ദേശീയം

എഴുപതാം ജന്മദിനത്തില്‍ അമ്മയെ കാണാന്‍ മോദി എത്തില്ല

സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍:  എഴുപതാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമ്മയുടെ അനുഗ്രഹം വാങ്ങാനായി എത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപനത്തിന്റെയും പാര്‍ലമെന്റ് സമ്മേളനത്തിന്റെയും പശ്ചാത്തലത്തിലാണ് ഇത്തവണത്ത പിറന്നാള്‍ ദിനത്തില്‍ അമ്മയെ കാണാന്‍ പോകേണ്ടതില്ലെന്ന് മോദി തീരുമാനിക്കുകയായിരുന്നു. 2014ന് ശേഷമുള്ള എല്ലാ ജന്മദിനത്തിലും മോദി അമ്മ ഹീരാബായുടെ അടുത്ത് എത്തിയിരുന്നു.

ഇത്തവണത്തെ ജന്മദിനത്തില്‍ മോദിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന് സാധ്യതയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. സെപ്റ്റംബര്‍ 17നാണ് മോദിയുടെ ജന്മദിനം. പിറന്നാള്‍ ദിനം രാജ്യവ്യാപകമായി സേവാ സപ്താഹമാക്കാനാണ് ബിജെപിയുടെ ആഹ്വാനം. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി  സേവാ പ്രവര്‍ത്തങ്ങള്‍ നടപ്പാക്കുമെന്ന് ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ പറഞ്ഞു.

സെപ്തംബര്‍ 14 മുതല്‍ 20-ാം തീയതിവരെയാണ് സേവാ കാര്യങ്ങളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുക. നരേന്ദ്രമോദി ഊന്നല്‍ നല്‍കുന്ന സ്വച്ഛഭാരതിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കിയാണ് പരിപാടികള്‍ നടത്തുക. രാജ്യത്താകമാനം 70 വെര്‍ച്വല്‍ റാലികളും നടത്തുമെന്നും ജെ.പി.നദ്ദ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന