ദേശീയം

കല്യാണ്‍ സിങ്ങിന് കോവിഡ്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കല്യാണ്‍ സിങ്ങിനെ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലക്‌നൗവിലെ രാജധാനി കൊറോണ ആശുപത്രിയിലാണ് എണ്‍പത്തിയെട്ടുകാരനായ കല്യാണ്‍ സിങ്ങിനെ പ്രവേശിപ്പിച്ചത്.

രണ്ടു ദിവസമായി അദ്ദേഹത്തിന് പനിയും വരണ്ട ചുമയും അനുഭവപ്പെടുന്നുണ്ട്. ശ്വാസ തടസം വന്നതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 

കല്യാണ്‍ സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി ഡയറക്ടര്‍ അറിയിച്ചു. ഐസിയുവില്‍ കഴിയുന്ന അദ്ദേഹം വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു