ദേശീയം

ഡല്‍ഹി കലാപം: അന്വേഷണത്തില്‍ ഗൂഢാലോചന; രാഷ്ട്രപതിക്ക് പരാതിയുമായി പ്രതിപക്ഷ നേതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ കേസ് അന്വേഷണത്തില്‍ ആഴത്തിലുള്ള ഗൂഢാലോചന നടന്നെന്ന് കാണിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രതിപക്ഷ നേതാക്കള്‍ പരാതി നല്‍കും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, ഡിഎംകെ നേതാവ് കനിമൊഴി, ആര്‍ജെഡിയുടെ മനോജ് ഝാ എന്നിവര്‍ തന്നോടൊപ്പം രാഷ്ട്രപതിയെ കാണുമെന്ന് ഡി രാജ പറഞ്ഞു. കലാപത്തില്‍ സത്യസന്ധവും ഉചിതവുമായ അന്വേഷണം നടത്തണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഡല്‍ഹി കലാപത്തെ സിഎഎ വിരുദ്ധ പ്രക്ഷോഭവവുമായി ചേര്‍ത്തു കെട്ടുകയാണ്. രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും സാമ്പത്തിക വിദഗ്ധരെയും വിദ്യാര്‍ത്ഥികളെയും പൊലീസ് ലക്ഷ്യം വെയ്ക്കുകയാണ് എന്ന് ഡിഎംകെ നേതാവ് കനിമൊഴി പറഞ്ഞു. 

ജനങ്ങളോട് സത്യം ബോധ്യപ്പെടുത്തുന്ന ആളുകളെ ഭരണകൂടം ലക്ഷ്യം വയ്ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. ഫെബ്രുവരിയില്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ അക്രമം അഴിച്ചുവിടാനായി സിഎഎ വിരുദ്ധ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചെന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ഡിജിറ്റല്‍ തെളിവുകളും വാട്‌സ്ആപ്പ് ചാറ്റുകളും പരിശോധിച്ചാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത് എന്നാ് ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു