ദേശീയം

കോവിഡ് ബാധിച്ച് മരിച്ച യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി; സംഭവം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍; പരാതി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കോവിഡ് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ വച്ച് മരിച്ച യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. ഉത്തര്‍പ്രദേശിലെ സഹാറന്‍പുര്‍ ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്ത്രീയുടെ കുടുംബം പരാതി നല്‍കി.

കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്ന് വ്യക്തമാക്കി യുവതിയുടെ ഭര്‍ത്താവ് ആശുപത്രി അധികൃതര്‍ക്കാണ് പരാതി നല്‍കിയത്. സെപ്റ്റംബര്‍ 15നാണ് ഷാംലി ജില്ലയില്‍ നിന്ന് സര്‍സാവയിലെ കോവിഡ് കേന്ദ്രത്തിലേക്ക് ഭാര്യയെ കൊണ്ടുപോയതെന്ന് പരാതിയില്‍ ഭര്‍ത്താവ് പറയുന്നു. ഒരു ദിവസത്തിനു ശേഷം അണുബാധയുണ്ടായി മരണം സംഭവിക്കുകയായിരുന്നു. രോഗിയുടെ മൃതദേഹം കൈമാറിയപ്പോഴാണ് ആഭരണങ്ങള്‍ കാണാനില്ലെന്ന കാര്യം വ്യക്തമായതെന്നും കുടുംബം പറയുന്നു.

അന്വേഷണത്തിനായി പരാതി പൊലീസിന് കൈമാറിയെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡിഎസ് മാര്‍ട്ടോലിയ പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മാര്‍ട്ടോലിയ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു