ദേശീയം

രോഗമുക്തി നിരക്ക് 79 ശതമാനത്തിലേക്ക്, കോവിഡ് ഭേദമായവര്‍ 41 ലക്ഷം കടന്നു; മരണനിരക്ക് 1.62 ശതമാനമായി താഴ്ന്നുവെന്ന് കേന്ദ്രം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 79 ശതമാനത്തിലേക്ക്. ഇതുവരെ 78.86 ശതമാനം ആളുകള്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. മരണനിരക്കും കുറഞ്ഞു. 1.62 ശതമാനമായി താഴ്ന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഓരോ ദിവസം കഴിയുന്തോറും രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നുവരികയാണ്. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 60 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണ്. 13 സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ചികിത്സയിലുളളവര്‍ 5000ല്‍ താഴെയാണെന്നും കേന്ദ്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ന് മാത്രം 96,424 പേര്‍ക്കാണ് രോഗം ബാധിച്ചത്. നിലവില്‍ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 41 ലക്ഷം കടന്നു. നിലവില്‍ 41,12,552 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം