ദേശീയം

കര്‍ണാടകയില്‍ ഇന്നും 8,000 കടന്ന് കോവിഡ് രോഗികള്‍; മരണം 101

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്നു. ഇന്നും 8,000ത്തില്‍ അധികം രോഗികള്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരേക്കാള്‍ രോഗ മുക്തരാണ്.

ഇന്ന് 8,191 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 8,611 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗമുക്തി. 101 പേരാണ് ഇന്ന് കര്‍ണാടകയില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 8,023 ആയി.

സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 5,19,537ആയി. 4,13,452 പേര്‍ രോഗ മുക്തരായി ആശുപത്രി വിട്ടു. 98,043ആണ് ആക്ടീവ് കേസുകള്‍. കര്‍ണാടക ആരോഗ്യ വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ആന്ധ്രയിലും കോവിഡ് വ്യാപനത്തിന് ശമനമില്ല. 24 മണിക്കൂറിനിടെ 7738 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഈ സമയത്ത് 57 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് ആന്ധ്രാ ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 6,25,514 ആയി ഉയര്‍ന്നു. ഇതില്‍ 5,41,319 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്നുമാത്രം 10,608 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.

നിലവില്‍ 78,836 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 78,836 ആയി ഉയര്‍ന്നതായും ആന്ധ്രാ ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ