ദേശീയം

കര്‍ഷക ആത്മഹത്യയില്‍ സംസ്ഥാനങ്ങളെ പഴിച്ച് കേന്ദ്രം, വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് രാജ്യസഭയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ഷക ആത്മഹത്യയില്‍ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളെയും പഴിച്ച് കേന്ദ്രസര്‍ക്കാര്‍. നിരവധി സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ കര്‍ഷക ആത്മഹത്യ സംബന്ധിച്ചുളള കണക്കുകള്‍ കൈമാറിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു.  സംസ്ഥാനങ്ങളില്‍നിന്നു വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍
കര്‍ഷക ആത്മഹത്യക്കുളള കാരണങ്ങളെക്കുറിച്ച്‌
നാഷണല്‍ ഡേറ്റ പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി രേഖാമൂലം അറിയിച്ചു.

കര്‍ഷക ആത്മഹത്യ സംബന്ധിച്ചുളള കണക്കുകള്‍ പല സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും കൈമാറിയിട്ടില്ലെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അറിയിച്ചതായി കിഷന്‍ റെഡ്ഡി രാജ്യസഭയില്‍ പറഞ്ഞു. നിരവധി പരിശോധനകള്‍ക്ക് ശേഷവും കര്‍ഷക ആത്മഹത്യകള്‍ ഒന്നുമില്ല എന്ന ഡേറ്റയാണ് കൈമാറിയത്. മറ്റു മേഖലകളില്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ഈ സ്ഥിതി. ഈ പരിമിതികള്‍ കാരണം കര്‍ഷക ആത്മഹത്യയുടെ കാരണം വ്യക്തമാക്കുന്ന നാഷണല്‍ ഡേറ്റ പ്രസിദ്ധീകരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പുതിയ കണക്കനുസരിച്ച് 2019ല്‍ ദേശീയതലത്തില്‍ 10,281 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. മുന്‍വര്‍ഷം ഇത് 10,357 ആണ്. മൊത്തം ആത്മഹത്യയില്‍ കര്‍ഷകരുടെ പങ്ക് 7.4 ശതമാനം വരുമെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി