ദേശീയം

പാകിസ്ഥാനില്‍ നിന്ന് 2,120, അഫ്ഗാനില്‍ നിന്ന് 188; നാല് വര്‍ഷത്തിനിടെ പൗരത്വം നല്‍കിയവരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നാല് വര്‍ഷത്തിനിടെ പൗരത്വം നല്‍കിയ മറ്റു രാജ്യങ്ങളില്‍ നിന്ന് എത്തിയവരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. 2,120പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ഇക്കാലയളവില്‍ ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ട്. 188 അഫ്ഗാനിസ്ഥാന്‍കാര്‍ക്കും 99 ബംഗ്ലാദേശുകാര്‍ക്കും പൗരത്വം നല്‍കി. 

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് രാജ്യസഭയില്‍ കണക്ക് വ്യക്തമാക്കിയത്. 2017 സെപ്റ്റംബര്‍ 2017 മുതല്‍ 2020 സെപ്റ്റംബര്‍ 17വരെയുള്ള കാലയളവില്‍ 44 രാജ്യങ്ങളില്‍ നിന്ന് വന്ന 2,729പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി, 

60 അമേരിക്കക്കാര്‍ക്കും 58 ശ്രീലങ്കക്കാര്‍ക്കും 31 നേപ്പാള്‍ സ്വദേശികള്‍ക്കും പൗരത്വം നല്‍കി. ബ്രിട്ടനില്‍ നിന്നെത്തിയ 20പേര്‍, മലേഷ്യയില്‍ നിന്നുള്ള 19, കാനഡയില്‍ നിന്ന് വന്ന 14, സിംഗപ്പൂരില്‍ നിന്ന് വന്ന 13പേര്‍ എന്നിങ്ങനെയാണ് പൗരത്വം നല്‍കിയ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ