ദേശീയം

യുദ്ധക്കപ്പലില്‍ പെണ്‍കരുത്ത്, ചരിത്രത്തിലാദ്യം; നാവിക സേന രണ്ട് വനിതാ ഓഫീസര്‍മാരെ തെരഞ്ഞെടുത്തു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽ​ഹി: ഇന്ത്യൻ നാവിക സേനയുടെ ചരിത്രത്തിലാദ്യമായി യുദ്ധക്കപ്പലിൽ വനിതാ ഓഫീസര്‍മാര്‍ക്ക് നിയമനം. സബ് ലഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലഫ്റ്റനന്റ് റിതി സിങ് എന്നിവര്‍ക്കാണ് നിയമനം.ഓഫീസര്‍ റാങ്കില്‍ വനിതകള്‍ക്ക് നിയമനം നല്‍കാറുണ്ടെങ്കിലും ആദ്യമായാണ് യുദ്ധക്കപ്പലിന്റെ ക്രൂ അംഗങ്ങളായി വനിത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുന്നത്. 

ക്രൂ ക്വാര്‍ട്ടട്ടേഴ്സിലെ സ്വകാര്യതാക്കുറവ്, ബാത് റൂം അപര്യാപ്തത തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലമാണ് വനിതകളെ ഇതുവരെ ക്രൂവില്‍ ഉള്‍പ്പെടുത്താതിരുന്നത്. രണ്ട് വനിതാ ഓഫീസര്‍മാര്‍ക്കും നേവിയുടെ മള്‍ട്ടി റോള്‍ ഹെലികോപ്ടറില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പരിശീലനം നല്‍കി.  കൊച്ചി നാവിക സേന ഒബ്‌സര്‍വേര്‍സ് അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയത്. നേവിയുടെ ഏറ്റവും പുതിയ എംഎച്ച്-60 ആര്‍ ഹെലികോപ്ടറാണ് ഇരുവരും പറത്തുക. ശത്രു കപ്പലുകളേയും അന്തര്‍വാഹിനികളേയും തിരിച്ചറിയാന്‍ പ്രാപ്തിയുള്ള അതിനൂതന സംവിധാനമാണ് നേവിയുടെ യുദ്ധക്കപ്പലിന്റെ ഭാഗമായ ഹെലികോപ്ടറിലുള്ളത്. 

റഫാല്‍ വിമാനങ്ങളില്‍ വനിതപൈലറ്റുമാരെ നിയമിക്കുന്നതിനുള്ള ചുരുക്കപ്പട്ടിക എയര്‍ഫോഴ്‌സ് തയ്യാറാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് നാവികസേനയുടെ യുദ്ധക്കപ്പലില്‍ വനിത ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള വാര്‍ത്തകളും പുറത്തുവരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത