ദേശീയം

രോഗമുക്തി നിരക്ക് 80 ശതമാനം കടന്നു; 24 മണിക്കൂറിനിടെ കോവിഡ്‌ ഭേദമായവരില്‍ കുതിപ്പ്, 93,356 പേര്‍ ആശുപത്രി വിട്ടു, 44 ലക്ഷത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ്‌ രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍. 24 മണിക്കൂറിനിടെ 93,356 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഈ സമയത്ത് 86,961 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്.

രോഗമുക്തരുടെ എണ്ണം ഉയര്‍ന്നതോടെ, രോഗമുക്തി നിരക്ക് 80 ശതമാനം കടന്നു. രോഗമുക്തി നിരക്ക് 80.11 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 44 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 43,96,399 പേരാണ് രോഗമുക്തി നേടിയത്. ചികിത്സയിലുളളത് 10 ലക്ഷത്തില്‍ അധികമാണ്.

ആഗോളതലത്തില്‍ രോഗമുക്തിയില്‍ ഇന്ത്യയുടെ പങ്ക് 19 ശതമാനം വരും. ലോകരാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന രോഗമുക്തി ഇന്ത്യയുടേതാണ്. അമേരിക്കയെയാണ് ഇന്ത്യ വെട്ടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍