ദേശീയം

ഇന്ത്യാസന്ദര്‍ശന വേളയില്‍ ട്രംപിന് കോവിഡ് ടെസ്റ്റ് നടത്തിയില്ല; കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യാസന്ദര്‍ശന വേളയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും സംഘത്തിനും കോവിഡ് ടെസ്റ്റ് നടത്തിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരന്‍. ട്രംപ് സന്ദര്‍ശനം നടത്തിയ ഫെബ്രുവരി മാസത്തില്‍ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരുന്നില്ലെന്നും വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ക്ക് നിര്‍ബന്ധിത പരിേേശാധന ആവശ്യമില്ലായിരുന്നു എന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. 

ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് മന്ത്രി രേഖാമൂലം മറുപടി നല്‍കിയിരിക്കുന്നത്. ട്രംപ് സന്ദര്‍ശനം നടത്തിയ ഫെബ്രുവരി 24,25 തീയതികളില്‍ പുറത്തുനിന്നെത്തുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമായിരുന്നില്ല. കോവിഡ് 19നെ ലോകാരോഗ്യ സംഘടന പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുന്നത് മാര്‍ച്ച് 11ന് ആണെന്നും മന്ത്രി വ്യക്തമാക്കി. 

മാര്‍ച്ച് നാലുമുതലാണ് വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് രാജ്യത്തെ 21 എയര്‍പോര്‍ട്ടുകളില്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ പ്രമുഖര്‍ക്ക് വേണ്ടിയുള്ള സുരക്ഷാ നടപടികളും മറ്റുമാണ് സ്വീകരിച്ചതെന്നും മുരളീധരന്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ