ദേശീയം

ശരദ് പവാറിനും ഉദ്ധവ് താക്കറെയ്ക്കും ആദായ നികുതി വകുപ്പ് നോട്ടീസ്; ചിലരോട് അവര്‍ക്ക് പ്രത്യേക സ്‌നേഹമാണെന്ന് പവാര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര ഭരണസഖ്യത്തിലെ പ്രമുഖ നേതാക്കള്‍ക്ക് ആദയ നികുതി വകുപ്പിന്റെ നോട്ടീസ്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍,  മകള്‍ സുപ്രിയ സുലെ എം പി, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, അദ്ദേഹത്തിന്റെ മകനും ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ എന്നിവര്‍ക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. 

ആദായ നികുതി വകുപ്പിന്റെ നോട്ടീസില്‍ പ്രതികരണവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്തെത്തി. ചിലരോട് അവര്‍ക്ക് പ്രത്യേക സ്നേഹമാണെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുള്ളതെന്ന് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 2009, 2014, 2020 വര്‍ഷങ്ങളിലെ സത്യവാങ്മൂലങ്ങളുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയിട്ടുള്ളത്. നോട്ടീസിന് മറുപടി നല്‍കുമെന്ന അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ