ദേശീയം

ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ആലോചിക്കണം; സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കോവിഡിനെ നേരിടാന്‍ ആഴ്ചയില്‍ ചില ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംസ്ഥാനങ്ങള്‍ ആലോചിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനങ്ങളില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നും ബോധവത്കരണം കാര്യക്ഷമമാക്കണമെന്നും മോദി പറഞ്ഞു. 

രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ 60 ജില്ലകളില്‍ മാത്രമാണ് കോവിഡ് രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ഇവ. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ജില്ലാ ബ്ലോക്ക് തലത്തില്‍ ജനങ്ങളുമായി ആശയവിനിമയം നടത്തണമെന്ന് പ്രധാമന്ത്രി പറഞ്ഞു.
 

അതേസമയം രാജ്യത്ത് കോവിഡ് ബാധിതര്‍ 56 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 83,347 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ മൊത്തം രോഗബാധിതര്‍ 56,46,011 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.ഇന്നലെ 1085 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 90000 കടന്നു. 90,020 പേരാണ് ഇതുവരെ മരിച്ചത്.

നിലവില്‍ 9,68,377 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 45,87,614 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''