ദേശീയം

പാനിപുരി കഴിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ പാനിപുരി കഴിക്കുന്നതിനിടെ സ്ത്രീക്ക് ദാരുണാന്ത്യം.കുടുംബത്തോടൊപ്പം പാനിപുരി കഴിക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട വീട്ടമ്മ കുഴഞ്ഞുവീഴുകയായിരുന്നു. 

ഒഡീഷ സുന്ദര്‍ഗഡിലാണ് സംഭവം. സരഫ്ഗഡ് ഗ്രാമത്തില്‍ ഫുല്‍മതി കിസാനാണ് മരിച്ചത്. കുടുംബത്തോടൊപ്പം പാനിപുരി കഴിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഭര്‍ത്താവിനും കുട്ടിക്കും ഒപ്പമാണ് ഫുല്‍മതി കിസാന്‍ പാനിപുരി കഴിച്ചത്.

ഉടന്‍ തന്നെ തൊട്ടടുത്തെ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഭക്ഷണം കഴിക്കുന്നതിനിടെ, ശ്വാസകോശത്തിലേക്കുളള ഓക്‌സിജന്‍ പ്രവാഹത്തിന് തടസ്സം നേരിട്ടതാകാം മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കുകയുളളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി