ദേശീയം

'കര്‍ഷകര്‍ക്ക് ശേഷം യുദ്ധം തൊഴിലാളികളോട്'; കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ ബില്ലുകള്‍ക്ക് എതിരെ രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് ശേഷം കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ തൊഴിലാളികളോട് യുദ്ധം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞദിവസം പാര്‍ലമെന്റ് പാസാക്കിയ മൂന്ന് തൊഴില്‍ ബില്ലുകള്‍ക്ക് എതിരെ ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'കര്‍ഷകര്‍ക്ക് ശേഷം ഇതാ തൊഴിലാളികളോട് യുദ്ധം. പാവപ്പെട്ടവന്റെ ശോഷണം. മിത്രങ്ങളുടെ പോഷണം. ഇതാണ് മോദിജിയുടെ ഭരണം' തൊഴിലാളികളെ പിരിച്ചുവിടുന്നത് സംബന്ധിച്ച വാര്‍ത്ത പങ്കുവെച്ചുക്കൊണ്ട് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

300 തൊഴിലാളികള്‍ വരെയുള്ള കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി കൂടാതെ തൊഴിലാളികളെ ജോലിക്കെടുക്കാനും പിരിച്ചുവിടാനുമാകുമെന്ന ഭേദഗതി ബില്ലാണ് പാര്‍ലമെന്റില്‍ പാസാക്കിയത്. 

കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് ഗംഗവാര്‍ ആണ് ബില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെതിരെ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ബില്ലുകള്‍ക്ക് എതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി.' സര്‍ക്കാരിന്റെ പരിഗണന ആര്‍ക്കാണ് എന്ന് നോക്കണം. ജീവനക്കാരെ ജോലിയില്‍ നിന്ന് നീക്കം ചെയ്യുന്നത് എളുപ്പമാക്കുന്ന ഒരു നിയമം ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നു എന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി